മൗനമായിരിക്കാൻ നിങ്ങൾക്കെന്തവകാശം ?????
ഇലക്ഷൻ ചൂട് കൊടുമ്പിരി കൊള്ളുന്ന ഭാരതത്തിൽ ന്യൂ ജനറേഷനോട് എനിക്കും ചിലത് പറയാനുണ്ട് ...
ഞാനും നിങ്ങളും അടങ്ങുന്ന ഇന്നിന്റെ യുവത്വതത്തിന് നഷ്ടമായ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെയും , നഷ്ട്ടമായികൊണ്ടിരിക്കുന്ന സ്വത്വത്തിന്റെയും ഓരോർമപ്പെടുത്തൽ .....ചുറ്റും എന്തല്ലാമോ ,കൊടുമ്പിരികൊള്ളുമ്പോൾ ഞാനും നിങ്ങളും അടിച്ചു പോളിക്കുകയാണ് .
നമ്മുടെ ജീവിതങ്ങൾ തോളറ്റമിറങ്ങിയ മുടിയുടെയും സ്കിൻഫിറ്റിൽ വരുന്ന പുതിയ ഫാഷന്റെയും ലോകങ്ങളിൽ തളച്ചിട്ടിരിക്കുന്നു ..... കുറച്ചു കൂടി വിശാലമായി ചിന്തിച്ചാൽ സമൂഹത്തിലെ ചില നിഗൂഡ ശക്തികൾ " ചിന്തിക്കുന്ന യുവത്വം " എന്ന ആശയത്തെ unfashionable ആയി പ്രഖ്യാപിച്ചു കഴിഞ്ഞു ...നിങ്ങൾ ന്യൂ ജനറേഷൻ ആവണമെങ്കിൽ ചിന്തകൾ അവസാനിപ്പിക്കുകയും 'fun' എന്ന് മാത്രം വിളിക്കപെടാവുന്ന ഒരു ലോകത്ത് താമസമാക്കുകയും ചെയ്യണമെന്ന് നാം പോലും അറിയാതെ നമ്മെ ആരൊക്കെയോ പഠിപ്പിച്ച് വിട്ടിരിക്കുന്നു ....
പ്രിയപെട്ടവരേ,
വരൂ നമ്മുക്കിനിയെങ്കിലും ചിന്തിച്ചു തുടങ്ങാം ...ഒരു "ഇസ"ത്തിലും അന്തമായി വിശ്വസിക്കാതെ ,കണ്ണ് രണ്ടും തുറന്ന് ,കാത് രണ്ടും കൂർപ്പിച് നമ്മുക്ക് ലോകം കാണാം ,കേൾക്കാം ......
അങ്ങനെ ഏപ്രിൽ 10 നമ്മുടെ ദിനമാക്കം "തീവ്ര ചിന്താഗതിയല്ല യുവാവേശം" മറിച്ച് ചുറ്റുമുള്ളതിനെ അറിയലാന്ന് ....
പ്രതികരിക്കലാണ് ...
പോരാടലാണ് ...