Saturday, 16 August 2014

പിന്തിരിഞ്ഞ് നോകുമ്പോൾ
ഇരുട്ടിന്റെ ആശ്വാസം ..........

അളവിൽ തെറ്റിയ
പ്രണയം ദാനം ............

വ്യാഗ്യാനവും , പൊട്ടികരചിലുമില്ല
തെറ്റും ശരിയും ഇഴകീറുന്നു ...........

ബലിക്കല്ലിൽ ഉറങ്ങുന്ന
മനസ് ............

ഒടുവിൽ ഇളം ശ്വാസം
നിനക്കുള്ള ഭിക്ഷ .................

Tuesday, 11 March 2014

മൗനമായിരിക്കാൻ നിങ്ങൾക്കെന്തവകാശം ?????




ഇലക്ഷൻ ചൂട് കൊടുമ്പിരി കൊള്ളുന്ന ഭാരതത്തിൽ ന്യൂ ജനറേഷനോട് എനിക്കും ചിലത് പറയാനുണ്ട് ...
                        ഞാനും നിങ്ങളും അടങ്ങുന്ന ഇന്നിന്റെ യുവത്വതത്തിന് നഷ്ടമായ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെയും , നഷ്ട്ടമായികൊണ്ടിരിക്കുന്ന സ്വത്വത്തിന്റെയും ഓരോർമപ്പെടുത്തൽ .....ചുറ്റും എന്തല്ലാമോ ,കൊടുമ്പിരികൊള്ളുമ്പോൾ ഞാനും നിങ്ങളും അടിച്ചു പോളിക്കുകയാണ് .

നമ്മുടെ  ജീവിതങ്ങൾ തോളറ്റമിറങ്ങിയ മുടിയുടെയും  സ്കിൻഫിറ്റിൽ വരുന്ന പുതിയ ഫാഷന്റെയും ലോകങ്ങളിൽ തളച്ചിട്ടിരിക്കുന്നു ..... കുറച്ചു കൂടി വിശാലമായി ചിന്തിച്ചാൽ സമൂഹത്തിലെ ചില നിഗൂഡ  ശക്തികൾ  " ചിന്തിക്കുന്ന യുവത്വം " എന്ന ആശയത്തെ unfashionable  ആയി പ്രഖ്യാപിച്ചു കഴിഞ്ഞു ...നിങ്ങൾ ന്യൂ ജനറേഷൻ ആവണമെങ്കിൽ ചിന്തകൾ അവസാനിപ്പിക്കുകയും 'fun' എന്ന് മാത്രം വിളിക്കപെടാവുന്ന ഒരു ലോകത്ത് താമസമാക്കുകയും ചെയ്യണമെന്ന് നാം പോലും അറിയാതെ നമ്മെ ആരൊക്കെയോ പഠിപ്പിച്ച് വിട്ടിരിക്കുന്നു ....


 പ്രിയപെട്ടവരേ,

വരൂ നമ്മുക്കിനിയെങ്കിലും ചിന്തിച്ചു തുടങ്ങാം ...ഒരു "ഇസ"ത്തിലും അന്തമായി വിശ്വസിക്കാതെ ,കണ്ണ് രണ്ടും തുറന്ന് ,കാത്‌ രണ്ടും കൂർപ്പിച് നമ്മുക്ക് ലോകം കാണാം ,കേൾക്കാം ......


    അങ്ങനെ ഏപ്രിൽ 10 നമ്മുടെ ദിനമാക്കം "തീവ്ര ചിന്താഗതിയല്ല യുവാവേശം" മറിച്ച് ചുറ്റുമുള്ളതിനെ അറിയലാന്ന് ....
പ്രതികരിക്കലാണ് ... 
പോരാടലാണ് ...

Wednesday, 5 March 2014

എഴുതിയോഴിക്കൽ ..........................


എഴുതിയോഴിക്കാൻ എന്റെ മനസിനാവോളം 
പിടചിലുണ്ട് ...........
ചലിക്കാനെന്റെ പേനയിൽ ആവോളം 
മഷിയുണ്ട് .........
ത്യജിക്കാൻ പ്രണയത്തിൽ പുരട്ടിയ 
കൊടും വിഷമുണ്ട് ............
അടക്കം ചെയാൻ അവൻ 
കാമിച്ച എന്റെ ആത്മാവുണ്ട് 
ഈറനിൽ നനവാർന്ന് 
ഞാനൊരുക്കിയ ഗ്രാമീണതയുടെ 
നൈർമല്യവും ,
വിപ്ലവത്തിന്റെ ചുവപ്പും 
സാഗരത്തിന്റെ അനന്തതുമുണ്ട്...


കൃഷണാ

വീണ്ടുമിതാ ഭൂമി വിണ്ടു കീറുന്നു...
എന്റെ ജീവനീ ഭൂമിയിൽ പിടഞ്ഞു വീഴുന്നു....
ജീവനെരിയുന്നു......
ദേഹവും.....
ഇനി??


കൃഷണാ  ഇന്നോളം വരാതെ നീ എവിടെയാണ്??
കണ്ണ് നിറയുന്നു ...........
നെഞ്ചു പിളരുന്നു....
എന്നിട്ടും...

ഇതാ ...........
 എൻറെ പ്രണയവും, കാമവും
നിന്നില അർപ്പിച് ഞാൻ വിട വാങ്ങുന്നു ..
ഇതാ എന്റെ അവസാന ചുംബനം

ഇനി നീ മരിച്ചവൻ ,,,,
ഇതായെൻ വിയർപ്പിൻ ലഹരി .........
ഇനി നീ അന്യൻ,,,,,,
ഇതായെൻ സിരകളിലൂരും അഗ്നി
ഇനി നീ നീ മാത്രം ...

ഞാൻ ഞാനും

Monday, 3 March 2014

ഞാൻ ആരാധിക 


ഞാനൊരു ആരാധികയാണ് ,
എൻറെ തന്നെ സൌന്ദര്യത്തിന്റെ ,

കാല ചക്രങ്ങളിൽ തേഞ്ഞു തീര്ന്ന 
എന്റെ കിന്നരിപ്പലുകളുടെ 
അവയില ഞാൻ അയവിറക്കിയ 
വിഫല സ്വപ്നങ്ങളുടെ 

തിമിരം ബാധിച് അന്ധമായ് 
തീര്ന്ന എന്റെ കന്ണുക ളുടെ 
അവയിൽ  ഞാൻ കണ്ട 
ഇല കൊഴിഞ്ഞ ദ്രശ്യങ്ങളുടെ  

കഷണ്ടി കയറി തുടങ്ങിയ 
തലമണ്ടയിൽ എഴുതി മായ്ച്ച 
തലയെഴുതിന്റെ ....

ഇടിഞ്ഞു തുടങ്ങിയ മുലകളിൽ 
വറ്റി തുടങ്ങിയ മാത്രത്വത്തിന്റെ 

ജരകൾ നക്കിതുടങ്ങിയ 
യവ്വനത്തിൽ ലയിച്ചു തീരന്ന്ന 
പ്രണയ മർമരതിന്റെ 

അതെ ...
                         ഞാൻ ആരാധികയാണ് 
                          യുവത്വ ത്രഷ്ണയിൽ 
                           എന്നെ മോഹിച്ച
                           ആയിരതോന്നു കണ്ണുകളുടെ ........................


Friday, 28 February 2014

വധം 


ഇനി നമുക്ക് പരസ്പരം വധിക്കാം ,
നിൻറെ  ഹിതങ്ങളെ ഞാൻ ചൂഴ്ന്നെടുക്കാം..
എൻറെ  ത്രഷ്ണക്കളെ നീ തിരിച്ചു  നൽകുമെങ്ങിൽ ..


നിന്റെ മിഴികളിലെ  അഗ്നി  ഞാൻ ഊതിയന്നക്കാം 
എൻറെ പിടയുന്ന കരളിനെ -
പിടിച്ചു കേട്ടാമെങ്ങിൽ ......


നിന്റെ ചിതക്ക്‌ ഞാൻ ആത്മസാന്തിയെകാം ,
നിന്റെ മടിത്തട്ടിൽ എനിക്ക് വിശ്രമമേകുകിൽ ..............


ഒടുക്കം,
             എൻറെ  ഉടലിൽ ചവിട്ടി നിനക്ക് - 
              സ്വർഗവാതിൽ അണയാം ............
              തിരിച്ചൊരു പുഞ്ചിരി മാത്രം 
              നൽകാമെങ്ങിൽ ............
വരൂ .....................
                  
                     ഇനി നമുക്ക് പരസ്പരം വധിക്കാം 
                     ആത്മഹത്യ എനിക്ക് ഭയമാണ് ...........

Wednesday, 26 February 2014

ഞാനും നീയും.....


ഞാനും നീയും....
രണ്ടു  ജന്മങ്ങൾ

ഞാനും നീയും....
രണ്ടു ദ്രുവങ്ങൾ

ഞാനും നീയും....
രണ്ടു ആഭിജാത്യങ്ങൾ

ഞാനും നീയും....
രണ്ടഗ്രങ്ങളിലെ  ബിന്ദുക്കൾ

നീ കവി....
ഞാൻ ?????

 എന്നിട്ടും  ഞാനും നീയും
നമ്മളാകുന്നു

നാം മനുഷ്യർ ..........
                                                                                -ആതിര